Sun. Dec 22nd, 2024
(ചിത്രം)ഓയൂർ:

വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂരിൽ ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങളാണ് വാതിലില്ലാത്ത കടക്കുള്ളിൽ തള്ളുന്നത്. സമീപത്തായി മാലിന്യം നിക്ഷേപിക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് 35,000 രൂപ ചെലവഴിച്ച് പഞ്ചായത്ത് നിർമിച്ച കമ്പിക്കൂട് തുരുമ്പെടുത്ത് നശിക്കുകയാണ്.

പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പ്ലാസ്​റ്റിക്​ മാലിന്യം നിക്ഷേപിക്കാനുള്ള കമ്പിക്കൂട് വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നു. എന്നാൽ ഹരിതകർമസേനയെ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. തുടർന്ന് പഞ്ചായത്തിനെതിരെ പരാതി ശക്തമായപ്പോൾ പ്രദേശത്തെ മാലിന്യം തള്ളാനുള്ള കമ്പിക്കൂടുകൾ പൂർണമായും നീക്കം ചെയ്യുകയായിരുന്നു.

By Divya