ചിറ്റാർ:
സീതത്തോട് – നിലയ്ക്കല്‍ കുടിവെള്ള വിതരണ പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് 2022 ജൂലൈയിൽ കമീഷന്‍ ചെയ്യുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സീതത്തോട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിര്‍മാണ പ്രവര്‍ത്തനം ഒന്‍പത് കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ചു.
2019 മാർച്ചിൽ പദ്ധതി കമീഷൻ ചെയ്യണമെന്നായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ വിവിധ കാരണങ്ങളാൽ പദ്ധതി പ്രവർത്തനത്തിൽ കാലതാമസമുണ്ടായി. കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ ഇടപെട്ട് രണ്ടാം ഘട്ടത്തിനായി 120 കോടി രൂപ അനുവദിപ്പിച്ചു. രണ്ടാംഘട്ടത്തിന്റെ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.