Mon. Dec 23rd, 2024

പാ​ല​ക്കാ​ട്​:

ലോ​ക്​​ഡൗ​ണി​ൽ ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ക്രി​യാ​ത്​​മ​ക​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട്​ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സ്സ് ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തീ​കാ​ത്മ​ക​മാ​യി ശ​വ​മ​ഞ്ച​വും വ​ഹി​ച്ച്​ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

കെപിസിസി സെ​ക്ര​ട്ട​റി സി ച​ന്ദ്ര​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് സിവി സ​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, വിജി ദീ​പേ​ഷ്, ഭാ​ര​വാ​ഹി​ക​ളാ​യ കെആ​ർ. ശ​ര​രാ​ജ്, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, വിബി രാ​ജു, പിബി പ്ര​ശോ​ഭ്, ഹ​ക്കീം ക​ൽ​മ​ണ്ഡ​പം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

By Rathi N