Mon. Dec 23rd, 2024
പാലാ:

കെ എസ് ആർ ടി സി വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ പാലാ കെ എസ് ആർ ടി സി ഡിപ്പോ സ്​റ്റേഷൻ മാസ്​റ്റർ ചാരായവുമായി പിടിയിൽ. പാലാ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജാണ്​ അറസ്​റ്റിലായത്​.

ഡ്യൂട്ടിക്കിടെ മദ്യലഹരിയിലായിരുന്ന ഇയാളിൽനിന്ന്​ അരലിറ്റർ ചാരായവും പിടികൂടി. കെ എസ് ആർ ടി സി വിജിലൻസ്​ നൽകിയ വിവരമനുസരിച്ച്​ പാലാ എക്​സൈസ്​ ഉദ്യോഗസ്ഥരെത്തിയാണ്​ ജയിംസിനെ അറസ്​റ്റ്​ ചെയ്​തത്​. പ്രതിയെ തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കും.

By Divya