Mon. Dec 23rd, 2024
തൊടുപുഴ:

തൊടുപുഴയുടെ വികസനത്തിൽ നിർണായക സാധ്വീനം ചെലുത്തിയേക്കാവുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികൃതരോട് റിപ്പോർട്ട് തേടി. ഇതിനു പിന്നാലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം അദ്ദേഹം പാലവും അപ്രോച്ച് റോഡിന് ഏറ്റെടുത്ത സ്ഥലവും സന്ദർശിച്ചു.

തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസ്സം ഉടൻ പരിഹരിക്കാൻ തൊടുപുഴയിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാലം പൂർത്തിയാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റിയുടെയും കാഞ്ഞിരമറ്റം ലോക്കൽ കമ്മിറ്റിയുടെയും അഭ്യർഥന മാനിച്ചാണ് മന്ത്രി സന്ദർശനം നടത്തിയത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ആർ സോമൻ, കാഞ്ഞിരമറ്റം ലോക്കൽ സെക്രട്ടറി ബി സജികുമാർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

By Divya