Mon. Dec 23rd, 2024
പത്തനംതിട്ട:

നഗരത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാൻ നഗരസഭ തീരുമാനിച്ചതായി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. റോഡ് വശങ്ങളിൽ മാലിന്യം തള്ളുന്നവരെക്കൊണ്ട് പൊറുതിമുട്ടിയ നഗരത്തെ, മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന മാലിന്യമുക്ത നഗരം പദ്ധതിയുടെ ഭാഗമായാണിത്.

പൊതുഇടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 2000 രൂപ പാരിതോഷികം നൽകാനും കുറ്റക്കാർക്കെതിരെ പിഴ, പ്രോസിക്യൂഷൻ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനം. ഇതിലേക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിന് 8921000592, 8590440400 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.

By Divya