Thu. Dec 19th, 2024
കോവളം:

അലക്‌സിന്റെയും കുടുംബത്തിന്റെയും ആഗ്രഹം സഫലമാക്കാൻ സംസ്ഥാന സർക്കാർ. ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ മിക്‌സഡ്‌ റിലേ ടീമിൽ ഇടം നേടിയ അലക്‌സിന്‌ അഞ്ച്‌ ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്മാൻ കുടുംബത്തെ അറിയിച്ചു. വീടിന്റെ കാര്യത്തിൽ ഫിഷറീസ്‌ വകുപ്പുമായി ആലോചിച്ച്‌ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

പുല്ലുവിളയിലെ വീട്ടിൽ എത്തിയാണ്‌ മന്ത്രി സന്തോഷ വാർത്ത കൈമാറിയത്‌. വ്യാഴാഴ്‌ച വൈകിട്ടാണ്‌ കുടുംബത്തെ സന്ദർശിച്ചത്‌. അഭിമാനത്തോടെയും സന്തോഷത്തോടെയും അലക്‌സിന്റെ അച്ഛൻ ആന്റണിയും അമ്മ സർജിയും അദ്ദേഹത്തെ സ്വീകരിച്ചു. വലിയ നേട്ടമാണ്‌ മകൻ കൈവരിച്ചിരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

ഫോണിൽ വിളിച്ച്‌ മന്ത്രി അഭിനന്ദനം അറിയിച്ചു. മികച്ച പ്രകടനം നടത്താൻ കഴിയട്ടെയെന്നും ആശംസിച്ചു. വീടിന്റെ അവസ്ഥ കുടുംബം മന്ത്രിയോട്‌ സൂചിപ്പിക്കുകയും ചെയ്‌തു. നിലവിൽ അലക്‌സിന്‌ പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌.

By Divya