തിരുവനന്തപുരം:
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയ്ക്കാനായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും.
അവശ്യമേഖലകളിലും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്നും നാളെയും പ്രവർത്തനാനുമതി. സ്വകാര്യബസ് സർവീസ് ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ നിർത്തിവയ്ക്കുമെങ്കിലും അവശ്യ സർവീസുകളുണ്ടാകും.
ശ്രദ്ധിക്കാൻ:
ഹോട്ടലുകളിൽനിന്ന് ഇന്നും നാളെയും പാഴ്സൽ അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
നിർമാണ മേഖലയിലുള്ളവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാം. നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.
കള്ളു ഷാപ്പുകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; പാഴ്സൽ മാത്രം.
മദ്യവിൽപനശാലകളും ബാറുകളും ഇന്നും നാളെയും പ്രവർത്തിക്കില്ല.