Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത്​ കഴിഞ്ഞ ദിവസം 67,208 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2330 പേർ കൊവിഡ് ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയർന്നു. 3,81,903 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.

തുടർച്ചയായ ഒമ്പതാം ദിവസമാണ്​ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തുന്നത്​. ബുധനാഴ്​ച 62,224 പേർക്കാണ്​ കൊവിഡ് ബാധിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിൽ 1,03,570 പേർക്ക്​ രോഗമുക്​തിയുണ്ടായി. ഇതുവരെ 28,491,670 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. 8,26,740 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

ഇതുവരെ 38,52,38,220 സാമ്പിളുകളാണ്​ പരിശോധിച്ചത്​. കഴിഞ്ഞ ദിവസം മാത്രം 19,31,249 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഐസിഎംആർ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്​ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചിരുന്നു.

By Divya