Thu. Apr 25th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് വ്യാപകമായി നടന്ന മരം കൊള്ളയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഗൂഡാലോചന നടത്തിയെന്ന് എഫ്ഐആര്‍. സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങൾ മോഷ്ടിച്ചുവെന്നും പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം മുറിയിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു. ക്രൈംബ്രാഞ്ച് എഫ്ഐആറിലാണ് പരാമർശം. ഈ മാസം 15 വരെയുള്ള കൊള്ള അന്വേഷിക്കും.

അതേസമയം, മരം കൊള്ള നടന്ന വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ കൃഷിയിടങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. രാവിലെ പത്തരയോടെ വിഡി സതീശന്‍ മലങ്കരകുന്ന് കോളനി, ആവിലാട്ട് കോളനി എന്നിവിടങ്ങൾ സന്ദർശിക്കും.

ഇവിടെയുള്ള ആദിവാസികളുടെ ഈട്ടിമരങ്ങളാണ് കുറഞ്ഞ വില നല്‍കി ബലമായി മരം കോള്ളക്കാര്‍ മുറിച്ചെടുത്തത്. തുടര്‍ന്ന് മുഖ്യപ്രതി റോജി അഗസ്റ്റിന്‍റെ കുപ്പാടിയിലെ ഭൂമിയിലും പരിശോധന നടത്തും. യുഡിഎഫ് ഘടകകക്ഷി നേതാക്കളും സംഘത്തിലുണ്ടാകും.

By Divya