Thu. Apr 25th, 2024
തി​രു​വ​ന​ന്ത​പു​രം:

ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ കേരള നി​യ​മ​സ​ഭയിൽ പ്ര​മേ​യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പിച്ച പ്ര​മേ​യത്തെ പ്രതിപക്ഷം പിന്തുണച്ചു.

ലക്ഷദ്വീപ് ജനതയുടെ മേൽ കാവി അജണ്ടകൾ അടിച്ചേൽപ്പിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ദ്വീപ് നിവാസികളുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നു. തെങ്ങുകളിൽ കാവി കളർ പൂശുന്നതു പോലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നത്. കോർപറേറ്റ് താൽപര്യങ്ങളും അടിച്ചേൽപിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

കുറ്റകൃത്യങ്ങൾ കുറവുള്ള ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകർക്കുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവിതരീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നു.

ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കുകയാണ്. രണ്ട് കുട്ടികൾ കൂടുതലുള്ളവർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് തീരുമാനം. സംഘ്പരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി.

ല​ക്ഷ​ദ്വീ​പു​കാ​രു​ടെ ജീ​വ​നും ഉ​പ​ജീ​വ​ന മാ​ർ​ഗ​വും സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെന്നും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ശ്യൂ​ന്യ​വേ​ള​യി​ൽ ച​ര​മോ​പ​ചാ​ര​ത്തി​നു​​ ശേ​ഷ​മാണ് ച​ട്ടം 118 അ​നു​സ​രി​ച്ചു​ള്ള പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ അ​വ​ത​രി​പ്പിച്ചത്. പ്ര​തി​പ​ക്ഷ​ നേ​താ​വ്​ വി ഡി സതീശൻ സം​സാ​രി​ച്ച ​ശേ​ഷം ഭ​ര​ണ​പ​ക്ഷ, പ്ര​തി​പ​ക്ഷ​ത്തു നി​ന്ന്​ ര​ണ്ടു​​പേ​ർ വീ​തം പ്ര​മേ​യ​ത്തെ പിന്തുണ​ച്ച്​ സം​സാ​രിച്ചു.

By Divya