Mon. Dec 23rd, 2024
മ​സ്​​ക​ത്ത്​:

ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഒ​രു​ങ്ങി. ക്ല​ബ്​ അം​ഗ​ങ്ങ​ൾ​ക്ക്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ത്തി​വെ​പ്പ്​ ന​ൽ​കും. ഇ​തി​നാ​യി 1300 ഫൈ​സ​ർ വാ​ക്​​സി​നു​ക​ൾ ബു​ക്ക്​ ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ ക്ല​ബ്​ ചെ​യ​ർ​മാ​ൻ ഡോ ​സ​തീ​ഷ്​​ ന​മ്പ്യാ​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത്​ കൂ​ടു​ത​ൽ വാ​ക്​​സി​ൻ ല​ഭ്യ​മാ​കു​ന്ന​തി​ന​നു​സ​രി​ച്ച്​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ കു​ത്തി​വെ​പ്പി​ന്​ സൗ​ക​ര്യ​മൊ​രു​ക്കും. ഫൈ​സ​റും ആ​സ്​​ട്ര​സെ​ന​ക​യും ന​ൽ​കു​മെ​ന്ന്​ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ ല​ഭ്യ​ത പ​രി​ഗ​ണി​ച്ച്​ ഫൈ​സ​ർ മാ​ത്ര​മാ​ണ്​ ന​ൽ​കു​ക എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ശ്ച​യി​ച്ച വി​ല​ത​ന്നെ​യാ​ണ്​ ക്ല​ബ്​ അം​ഗ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​വു​ക. ഫൈ​സ​റി​ന്​ 20 റി​യാ​ലും കു​ത്തി​വെ​പ്പ്​ ചില​വ്​ മൂ​ന്ന്​ റി​യാ​ലു​മാ​ണ്​ ന​ൽ​കേ​ണ്ടി​വ​രു​ക. ര​ണ്ട്​ ഡോ​സി​നും ചേ​ർ​ന്ന്​ 46 റി​യാ​ലാ​ണ്​ ന​ൽ​കേ​ണ്ട​ത്.

നി​ല​വി​ൽ ല​ഭ്യ​മാ​യ വാ​ക്​​സി​ന്​ ബു​ക്കി​ങ്​ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ല​ഭ്യ​മാ​കു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്​ മ​റ്റു​ള്ള​വ​ർ​ക്കു​കൂ​ടി ന​ൽ​കും. കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന വാ​ക്​​സി​ൻ ക്ല​ബ്​ അം​ഗ​ങ്ങ​ള​ല്ലാ​ത്ത ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കും ന​ൽ​കും.

വേ​ഗ​ത്തി​ൽ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രുമാ​നി​ച്ച​തെ​ന്ന്​ അ​ധി​കൃതർ അ​റി​യി​ച്ചു. നി​ല​വി​ൽ അ​നു​കൂ​ല പ്ര​തി​ക​ര​ണ​മാ​ണ്​ സ​മൂ​ഹ​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച​തെ​ന്നും ജൂ​ണി​ൽ കു​ത്തി​വെ​പ്പു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. ബു​ക്ക്​ ചെ​യ്യു​ന്ന​വ​രു​ടെ ക്ര​മ​ത്തി​ലാ​ണ്​ വാ​ക്​​സി​ൽ ന​ൽ​കു​ക. സീ​ബി​ലെ മെ​ഡി​ക്ക​ൽ സെൻറ​റി​ലാ​ണ്​ ഇ​തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

ദ​ർ​സേ​ത്തി​​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ശ്ര​മ​ക​ര​മാ​യ​തി​നാ​ലാ​ണ്​ സീ​ബി​ലേ​ക്ക്​ മാ​റ്റി​യ​ത്. വാ​ക്​​സി​നേ​ഷ​നെ കു​റി​ച്ച്​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഓ​ഫി​സ്​ ന​മ്പ​റാ​യ 24701347ലേ​ക്ക്​ ബ​ന്ധ​പ്പെ​ടാം.

By Divya