Wed. Jan 22nd, 2025
തിരുവനന്തപുരം:

പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ. അടുത്ത അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണില്ലെന്ന പരാതിയുമായി അജിന്‍ ഭാസ്കര്‍ എന്ന നാലാം ക്സാുകാരനെത്തിയത്.

പിതാവിന് കൂലിപ്പണിയാണെന്നും ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ലെന്നും അജിന്‍ മന്ത്രിയോട് വ്യക്തമാക്കി. മന്ത്രി കുട്ടിയുടെ പിതാവിനോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി സഹായം ഉറപ്പുനല്‍കി. ഇതിനിടയിലാണ് ചീക്കോട് ഉള്‍പ്പെടുന്ന കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം അജിന്‍റെ പരാതിക്ക് പരിഹാരവുമായി എത്തിയത്.

വാവൂര്‍ ജി എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അജിന് ഫോണ്‍ നല്‍കുമെന്ന് എംഎല്‍എ വിശദമാക്കി. അജിന്‍റെ കുടുംബം താമസിക്കുന്നത് ഒറ്റമുറി വീട്ടിലാണെന്നും എംഎല്‍എ മന്ത്രിയോട് വ്യക്തമാക്കി.

അടുത്ത അധ്യയന വര്‍ഷത്തില്‍ പഠനസൌകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

By Divya