ന്യൂഡൽഹി:
സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടപ്രകാരം സമൂഹമാധ്യമ കമ്പനികള്‍ വിവരങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫെയ്സ്ബുക്, വാട്സാപ്പ് എന്നിവയാണ് വിവരങ്ങള്‍ നല്‍കിയത്. അതേസമയം,ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു.
ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, നോഡല്‍ ഓഫീസര്‍മാര്‍, പരാതി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങളാണ് കമ്പനികൾ നല്‍കിയത്. ട്വിറ്റര്‍ ഇതുവരെ ചീഫ് കംപ്ലയിന്‍സ് ഓഫീസറുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഐടി മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.