Mon. Dec 23rd, 2024
ന്യൂഡൽഹി:

24 മണിക്കൂറിനിടെ രാജ്യത്ത്​ 1,73,790 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 45 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്​. ഈ മാസം ആദ്യം രാജ്യത്ത്​ ഒരു ദിവസം 4.14 ലക്ഷം പേർക്ക്​ വരെ രോഗം സ്​ഥിരീകരിച്ചിരുന്നു.

രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 8.36 ആയി കുറഞ്ഞു. അഞ്ച്​ ദിവസമായി ടിപിആർ പത്തിൽ താഴെയാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തമിഴ്​നാട്​ (31,079), കർണാടക (22,823), കേരളം (22,318), മഹാരാഷ്​ട്ര (20,740), ആന്ധ്രപ്രദേശ്​ (14,429) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ സ്​ഥിരീകരിച്ചത്​.

രാജ്യത്ത്​ നിലവിൽ ചികിത്സയിലുള്ളത്​ 22.28 ലക്ഷം ആളുകളാണ്​. 2,84,601 പേരാണ്​ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്​. രോഗമുക്തി നിരക്ക്​ 90.80 ശതമാനമായി. 2,51,78,011 പേരാണ്​ രാജ്യത്ത്​ ഇതുവരെ കൊവിഡിൽ നിന്ന്​ മുക്തി നേടിയത്​.24 മണിക്കൂറിനിടെ 3617 പേർ കൊവിഡ് ബാധിച്ച്​ മരണത്തിന്​ കീഴടങ്ങി. രാജ്യത്ത്​ ഇതുവരെ 20.86 കോടി പേരെ വാക്​സിനേഷന്​ വിധേയമാക്കി.

By Divya