Thu. May 9th, 2024
മുംബൈ:

പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തിെന്റെ സാമ്പത്തിക തലസ്​ഥാനമായ മുംബൈ. ​ശനിയാഴ്​ചയിലെ വില വർദ്ധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 100.19 രൂപയായി. ഡീസലിന്​ 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസലിന്​ 92.29 രൂപയുമാണ്​.

മഹാനഗരത്തിൽ പെട്രോളിന്​ 100 രൂപ കടന്നതോടെ സംസ്​ഥാനവും കേന്ദ്രവും എക്​സൈസ്​ നികുതിയും വാറ്റും ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.

അതേസമയം ഡീസൽ വില വർദ്ധന വിലക്കയറ്റത്തിന്​ കാരണമാകുമെന്ന കണക്കുകൂട്ടലിലാണ്​ വിദഗ്​ദ്ധർ. ഡീസൽ വില ഉയരുന്നതോടെ സാമ്പത്തികമേഖലയെ പ്രതികൂലമായി സ്വാധീനിക്കും. ഗതാഗത ചിലവിന്​ പുറമെ, പച്ചക്കറികൾ, ഫലവർഗങ്ങൾ, മറ്റു അവശ്യവസ്​തുക്കൾ തുടങ്ങിയവക്കും വില ഉയരും.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 95.92 രൂപയും ഡീസലിന്​ 91.23 രൂപയുമാണ്​ വില. കൊച്ചിയിൽ ​പൊട്രോളിന്​ 95.04 രൂപയും ഡീസലിന്​ 89.46 രൂപയുമാണ്​ ഇന്നത്തെ വില.ഒരു മാസത്തിനിടെ15ാം തവണയാണ്​ പെട്രോളിനും ഡീസലിനും വില ഉയർത്തുന്നത്​.

By Divya