Mon. Dec 23rd, 2024
തിരുവനന്തപുരം:

ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ  കളക്ടർ അഷ്ക്കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് ദ്വീപ് കളക്റ്റർ അഷ്ക്കറലി വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്.

ലക്ഷദ്വീപ് വിഷയത്തിൽ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

ലക്ഷദ്വീപിലെ കപ്പൽ സർവ്വീസും എയർ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാൻ തീരുമാനമായി.

By Divya