Mon. May 6th, 2024
കൊല്ലം:

ആരോഗ്യ സർവകലാശാലയുടെ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടവും ക്രമക്കേടും നടന്ന സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നു പൊലീസ്. കോളജിൽ പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യും.

മൂന്നാം വർഷ എംബിബിഎസ് പാർട്ട് 1 (അഡീഷനൽ) ബാച്ചിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ നബീൽ സാജിദ്, പ്രണവ് ജിമോഹൻ, കൊല്ലം എഴുകോൺ സ്വദേശി മിഥുൻ ജെംസിൻ എന്നീ വിദ്യാർഥികൾക്കെതിരെ ആൾമാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കലിനും കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കു വേണ്ടി മറ്റാരോ എഴുതിയെങ്കിൽ കോളജിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നാണു നിഗമനം.

പകരം പരീക്ഷയെഴുതിയവരെ കണ്ടെത്താൻ, പരീക്ഷ ചീഫ് സൂപ്രണ്ടും കോളജ് അനാട്ടമി വിഭാഗം മേധാവിയുമായ കർണാടക സ്വദേശി ഡോ കെജിപ്രകാശ്, ഇൻവിജിലേറ്റർമാരായ പ്രകാശിന്റെ ഭാര്യ കെസാനിയ, എസ്സരിത, ശ്രീവിദ്യ തുടങ്ങിയവരെയും ചോദ്യം ചെയ്യും. ‌ക്രമക്കേട് നടന്ന പരീക്ഷയെഴുതിയ 56 വിദ്യാർത്ഥികളെയും നോട്ടിസ് നൽകി വിളിപ്പിക്കും.

By Divya