Tue. Nov 26th, 2024
ന്യൂഡൽഹി:

പുതിയ ഐടി നിയമ ഭേഭഗതി അനുസരിക്കാൻ നൽകിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാൽ ഭേഭഗതിയിലെ നിർദേശങ്ങൾ അംഗീകരിക്കാൻ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ തുടർനടപടികൾ എന്താകും എന്നത് ഇനി കേന്ദ്രസർക്കാരാണ് വ്യക്തമാക്കേണ്ടത്.

നിലവിൽ സാമൂഹ്യമാധ്യമങ്ങളുടെ പ്രവർത്തനത്തെ തസപ്പെടുത്ത നടപടികളിലേയ്ക്ക് പെട്ടെന്ന് സർക്കാർ കടക്കില്ല എന്നാണ് വിവരം. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്ക്ക് നിർദേശം നൽകിയത്.

ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധിയാണ് മാർച്ച് 25ന് അർധരാത്രി അവസാനിച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

By Divya