Wed. Jan 22nd, 2025
ന്യൂഡൽഹി:

കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ ആരംഭിച്ച സമരം ഏഴാം മാസത്തിലേക്ക്. ഇന്നു രാജ്യമാകെ പ്രതിഷേധദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.

ഇതിനു 12 പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. 2020 നവംബർ 26നാണ് കർഷകർ ഡൽഹി അതിർത്തിയിൽ സമരം ആരംഭിച്ചത്.  ‘മേയ് 26നു കർഷക സമരം 6 മാസം പൂർത്തിയാക്കുകയാണ്.

നരേന്ദ്ര മോദി അധികാരത്തിൽ വന്നിട്ട് 7 വർഷം തികയുന്നതും ഈ അവസരത്തിലാണ്. അതുകൊണ്ടു തന്നെയാണ് ഈ ദിവസം പ്രതിഷേധിക്കാൻ തീരുമാനിച്ചത്’.–  കർഷക സംഘടനാ നേതാവ് ബൽബീർ സിങ് രാജേവാൾ വിശദീകരിച്ചു.

By Divya