Sun. Dec 22nd, 2024
തിരുവനന്തപുരം:

അശോക് ചവാൻ സമിതിക്ക് മുന്നിൽ തിരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് തോൽവിയുടെ കാരണം നിരത്തി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊവിഡും സംഘടനാ ദൗർബല്യവുമാണ് പ്രധാന കാരണമെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. പരാജയത്തിന്റ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം സമിതിക്ക് മുമ്പിൽ വ്യക്തമാക്കി.

കൊവിഡ് മൂലം സർക്കാരിന് എതിരായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആയില്ല. സർക്കാരിന്റെ അഴിമതികൾ തനിക്കു തുറന്ന് കാട്ടാൻ കഴിഞ്ഞു . അതിന് മാധ്യമങ്ങൾ വൻ പ്രാധാന്യം നൽകി.

സംഘടനാ ദൗർബല്യം മൂലം താഴെ തലത്തിലേക്കു എത്തിക്കാൻ ആയില്ല. ബൂത്ത്‌ കമ്മിറ്റികൾ പലതും നിർജ്ജീവമാണ്. സ്ലിപ് പോലും വീടുകളിൽ എത്തിക്കാൻ ആയില്ല.

ഭരണപക്ഷം പാർട്ടി പ്രവർത്തകരെ കൊവിഡ് സന്നദ്ധ പ്രവർത്തകർ ആക്കി. അമിത് ഷായുടെ സിഎഎ പ്രസ്താവനയെത്തുടർന്ന് കേന്ദ്രത്തിൽ ഭരണം ഇല്ലാത്ത കോൺഗ്രെസ്സിനെക്കാൾ എൽഡിഎഫിന് അനുകൂല ന്യൂനപക്ഷ വികാരം ഉണ്ടായി. മുസ്ലിം വോട്ടുകൾ ഇടതു പക്ഷത്തേക് മറിഞ്ഞു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാനാണ് എഐസിസിയുടെ തീരുമാനം.

By Divya