Reading Time: < 1 minute
തിരു​വ​ന​ന്ത​പു​രം:

നിയമസഭ സ്പീക്കറായി എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടും, യുഡിഎഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.

ചൊ​വ്വാ​ഴ്​​ച രാവിലെ ഒമ്പതിന് നി​യ​മ​സ​ഭ ചേർന്നയുടൻ തന്നെ സ്​​പീ​ക്ക​ർ തിരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.

തൃത്താലയിൽ നിന്നാണ് എംബി രാജേഷ് നിയമസഭയിലെത്തിയത്. ലോക്സഭയിൽ തുടർച്ചയായി രണ്ടു തവണ പാലക്കാടിനെ പ്രതിനിധീകരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻറുമാണ്

Advertisement