തിരുവനന്തപുരം:
നിയമസഭ സ്പീക്കറായി എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടും, യുഡിഎഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പിസി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നിയമസഭ ചേർന്നയുടൻ തന്നെ സ്പീക്കർ തിരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.
തൃത്താലയിൽ നിന്നാണ് എംബി രാജേഷ് നിയമസഭയിലെത്തിയത്. ലോക്സഭയിൽ തുടർച്ചയായി രണ്ടു തവണ പാലക്കാടിനെ പ്രതിനിധീകരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻറുമാണ്