Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

ടൂള്‍ക്കിറ്റ് ആരോപണത്തില്‍ ബ ജെ പി ഐ ടി സെല്‍ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. രാജീവ് ഗൗഢ, റോഹന്‍ ഗുപ്ത എന്നിവര്‍ക്കാണ് ഡല്‍ഹി പൊലീസ് നോട്ടീസയച്ചത്.

അതേസമയം തങ്ങളുടെ പരാതി നിലവില്‍ ഛത്തീസ്ഗഢ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതുമായി മുന്നോട്ടുപോകാനാണ് താല്പ്പര്യമെന്നുമാണ് രാജീവ് ഗൗഢ ഡല്‍ഹി പൊലീസിനെ അറിയിച്ചത്.

മെയ് 18ലെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് സംപിത് പത്രക്കെതിരേ ഛത്തിസ്ഗഢിലും രാജസ്ഥാനിലും അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഇന്ത്യ ആസ്ഥാനത്ത് ഡല്‍ഹി പൊലീസ് പരിശോധനയും നടത്തിയിരുന്നു.

By Divya