Sat. Jan 18th, 2025
തിരുവനന്തപുരം:

ചരിത്രമെഴുതിയ തിളക്കമാർന്ന തുടർവിജയത്തിന്റെ നായകൻ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76–ാം പിറന്നാൾ. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് ആഹ്ലാദങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുത്തളത്തിലാകും അദ്ദേഹം.

പിണറായി വിജയൻ ആദ്യമായി മുഖ്യമന്ത്രിയായത് 2016 മേയ് 25നാണ്. അതിന്റെ തലേന്ന് പത്രസമ്മേളനത്തിലാണ് തന്റെ യഥാർഥ ജനനത്തീയതി ഒരു സസ്പെൻസ് പോലെ അദ്ദേഹം പുറത്തുപറഞ്ഞത്. ഔദ്യോഗിക രേഖകളിൽ മാർച്ച് 21 ആണ് ജന്മദിനം.

By Divya