Wed. Jan 22nd, 2025
തിരുവനന്തപുരം:

താൻ കെപിസിസി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ വിഡി സതീശന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, എംഎൽഎ സ്ഥാനത്ത് കൂടുതൽ ശോഭിക്കാനായത് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്ന കാലത്താണെന്ന് വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് രമേശ് ചെന്നിത്തല കൊണ്ടുവന്ന ആരോപണങ്ങൾ ശരിയെന്ന്തെ ളിഞ്ഞിരുന്നുവെന്നും ആഴക്കടൽ മത്സ്യ ബന്ധന കരാർ പൂർണ്ണമായും റദ്ദാക്കണമെന്നും വിഡി സതീശൻ പറഞ്ഞു.

By Divya