Wed. Jan 22nd, 2025

ലക്ഷദ്വീപിലെ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടി ഡയറി ഫാർമകളും കേന്ദ്രം പൂട്ടി. ലക്ഷദ്വീപിൽ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ രാഷ്ട്രീയ സാഹചര്യവും ഇന്നലെ വോക്ക് മലയാളത്തിലൂടെ പുറത്തു വിട്ടിരുന്നു. ഇന്ന് ക്യാമ്പയ്‌ജിനുകൾക്ക് കൂടുതൽ ജന ശ്രദ്ധ ലഭിച്ച് തുടങ്ങി.

ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതാണ് ഏറ്റവും ഒടുവിലുത്തേത്. ഡയറി ഫാർമകൾ പൂട്ടുക എന്ന തീരുമാനാം വന്നതോടെ പ്രതിഷേധം കനത്തു. അമുൽ ഉൽപ്പന്നങ്ങൾ ഇന്ന് മുതൽ ലക്ഷദ്വീപിൽ എത്തിച്ചേരുന്നു. മൂന്ന് ദിവസം മുമ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം ലക്ഷദ്വീപിലെ എല്ലാ ക്ഷീരകർഷകരും അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. മൃഗങ്ങളെ ലേലം ചെയ്യാനുള്ള തീരുമാനം വെറ്റിനറി സർജന്റെ നിർദേശപ്രകാരമായിരുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള അമുൽ ദ്വീപിലെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായ പാൽ ഉൽപാദനം പൂർണ്ണമായും ഒഴിവാക്കി ദ്വീപിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കുകയാണ് എന്നാണ് ഉയർന്ന വരുന്ന പരാമർശം.

ലക്ഷദ്വീപിൽ നിന്നും വന്ന ഫേസ്ബുക് പോസ്റ്റ് പറയുന്നത് ആർ‌എസ്‌എസ് ചാനൽ സുദർശൻ ന്യൂസ് സംപ്രേഷണം ചെയ്യുന്ന മുസ്‌ലിം വിദ്വേഷ പദ്ധതിയായ യുപി‌എസ്‌സി ജിഹാദിന്റെ സ്‌പോൺസർ കൂടിയാണ് അമുൽ. ലക്ഷദ്വീപിൽ വിൽക്കുന്ന അമുൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനും അവരുടെ വരുമാന മാർഗ്ഗങ്ങൾ വെട്ടിക്കുറയ്ക്കാനും പാൽ ഉൽപാദനം നിർത്താനും ദ്വീപുവാസികൾ തീരുമാനിച്ചു എന്നതാണ്.

അതേസമയം ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ക്യാമ്പെയിനുകൾക്ക് വൻ പിന്തുണയുമായി സിനിമാ താരങ്ങളടക്കം രംഗത്തെത്തി. വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു.

ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുൽ പട്ടേൽ ഒന്നിനുപിറകേ ഒന്നായി ലക്ഷദ്വീപിൽ കൊണ്ടുവന്ന ഉത്തരവുൾ പരക്കെ ചോദ്യം ചെയ്യപ്പെടുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയും ഗുണ്ടാആക്ട് നടപ്പാക്കിയും തീരസംരക്ഷണ നിയമത്തിന്‍റെ പേരു പറഞ്ഞ് മൽസ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുകളഞ്ഞതുമെല്ലാമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. അഡ്മിനിട്രേറ്ററുടെ നടപടികൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാർഥി സംഘടനകൾ അടക്കമുളളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു.

ലക്ഷദ്വീപിലെ അവസ്ഥ വളരെ ഗൗരവത്തോടെയാണ് കണ്ണേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്ത സമ്മേളത്തിൽ പറഞ്ഞു.

വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു പുറമെ സിനിമ താരങ്ങളും രംഗത്ത് വന്നു. പൃഥ്വിരാജ്, സണ്ണി വെയ്ന്‍, ആന്റണി വര്ഗീസ്, റിമ കല്ലിങ്ങൽ, ഷെയിൻ നിഗം, അൻസിബ തുടങ്ങിയ താരങ്ങളും ഫുട്ബോൾ താരം സി കെ വിനീതും മുൻ മന്ത്രി തോമസ് ഐസക്കും പിന്തുണയുമായി രംഗത്തെത്തി.

ലക്ഷദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം ഡിസംബർ മാസത്തിൽ ചാർജ്ജെടുത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ കാണേണ്ടത്. വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാർ ലക്ഷദ്വീപിനെ തിരഞ്ഞെടുത്തു കഴിഞ്ഞു എന്നും രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്ക്കൊപ്പം നിൽക്കേണ്ട സാഹചര്യമാണ്. ഈ നയങ്ങൾ തിരുത്തുക തന്നെ വേണം. ജനങ്ങളെ ശത്രുപക്ഷത്തു നിർത്തിയും അവരെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെയും കൊണ്ടുവന്ന ഭരണപരിഷ്കാര നടപടികൾക്ക് അറബിക്കടലിലാണ് സ്ഥാനം എന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്ന് പ‍ൃഥ്വിരാജ് ചോദിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപില്‍ നിന്ന് തനിക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ വിളിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് കുറിച്ചു.

എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗാണ് ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഒപ്പമെന്ന് ഷൈൻ നിഗവും ഫേസ്ബുക്കിൽ കുറിച്ച്.

https://youtu.be/p6CV–HnPqY