Sat. Jan 18th, 2025
തിരുവനന്തപുരം:

കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കും. പ്രതിപക്ഷ ധർമം നിർവഹിക്കും.

സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെസി വേണുഗോപാലിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ടെന്നു എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാം തലമുറ നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകും. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോൺഗ്രസിലെ പുനഃസംഘടന – നടപടിക്രമം അഖിലേന്ത്യാ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ തോൽവിയുടെ കാരണം അന്വേഷിച്ച് റിപ്പോർട്ട് അവർ നൽകുമെന്നും വിഡി സതീശൻ അറിയിച്ചു.

By Divya