Sun. Dec 22nd, 2024
ന്യൂഡൽഹി:

ഡൽഹിയിൽ ലോക്​ഡൗൺ ഒരാഴ്​ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അറിയിച്ചു. കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും മേയ്​ 31 വരെ സംസ്​ഥാനത്ത്​ നി​യന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

24 മണിക്കൂറിനിടെ 1600 കേസുകളാണ്​ ഡൽഹിയിൽ റിപ്പോർട്ട്​ ചെയ്​തത്​. കേസുകൾ ഇനിയും കുറയുന്ന മുറക്ക്​ മേയ്​ 21 മുതൽ അൺലോക്കിങ്​ പ്രക്രിയ ആരംഭിക്കു​മെന്ന് കെജ്​രിവാൾ അറിയിച്ചു.

By Divya