Tue. Nov 5th, 2024
തിരുവനന്തപുരം:

ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ച ജില്ലകളിൽ നിയന്ത്രണം ഒഴിവാക്കിയെന്ന മട്ടിൽ ആളുകൾ പുറത്തിറങ്ങുന്ന അവസ്ഥ ഉണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചുനാൾ കൂടി കർശന ജാഗ്രത തുടരണം. മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണും മറ്റു ജില്ലകളിൽ ലോക്ഡൗണുമാണു നിലവിലുളളത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന മലപ്പുറത്തു കൂടുതൽ കർശന നിയന്ത്രണങ്ങളുമായി ആക്‌ഷൻ പ്ലാൻ നടപ്പാക്കും. മത്സ്യ, പച്ചക്കറി ചന്തകളിൽ നിയന്ത്രണത്തിനായി പൊലീസും സെക്ടറൽ മജിസ്ട്രേട്ടുമാരും നടപടിയെടുക്കും. സംസ്ഥാനത്തു മാസ്ക് ധരിക്കാത്ത 8,620 പേർക്കെതിരെയും അകലം പാലിക്കാത്ത 4,494 പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. 34,61,250 രൂപ പിഴ ഈടാക്കി.

മഴക്കാലത്തു വെള്ളം കയറുമ്പോൾ പാമ്പു കടിയേൽക്കാൻ സാധ്യത കൂടുതലാണ്. ആവശ്യത്തിനുള്ള ആന്റി വെനം ആശുപത്രികളിൽ കരുതും.  എല്ലാ ജില്ലകളിലും സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കും.

By Divya