Thu. Oct 9th, 2025
തിരുവനന്തപുരം:

ലതികാ സുഭാഷിന്റെ എൻസിപി പ്രവേശന തീരുമാനത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എൻസിപിയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്യേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളുടെ പാര്‍ട്ടിയാണെന്നും താല്‍ക്കാലികമായ പരാജയം കോണ്‍ഗ്രസിന്റെ മനോവീര്യം കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയെന്നും പാര്‍ട്ടിയില്‍ ചേരുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

By Divya