Wed. Jan 22nd, 2025
കോട്ടയം:

പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകൾ അസത്യമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെന്നിത്തലക്കുവേണ്ടി ഉമ്മൻചാണ്ടി സമ്മർദ്ദം ചെലുത്തുന്നുവെന്ന് ഇന്നലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഉമ്മൻചാണ്ടി ട്വിറ്ററിലൂടെ വിശദീകരണം നൽകിയത്.

പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനുശേഷം ഇത് സംബന്ധിച്ച്‌ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും ഉമ്മന്‍ ചാണ്ടി ട്വിറ്ററില്‍ കുറിച്ചു.

സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കുറച്ച് സമയത്തിനുശേഷം ഫേസ്ബുക്കിലും ഉമ്മൻചാണ്ടി കുറിപ്പെഴുതി. വ്യാജ വാർത്തകളിൽ സഹപ്രവർത്തകർ വീണുപോകരുതെന്ന് അഭ്യർത്ഥിക്കുന്നതായിരുന്നു പോസ്റ്റ്.

By Divya