Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് പ്രതിരോധപ്രവർത്തനത്തിൽ നിർണായക ചുവടുവയ്പ്പുമായി കേരളം. മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം ആഗോള ടെണ്ടർ വിളിച്ചു. ടെണ്ടർ ഇതിനോടകം നിലവിൽ വന്നു കഴിഞ്ഞിട്ടുണ്ട്.

ജൂൺ അഞ്ചിന് ടെണ്ടർ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സരരം​ഗത്തുണ്ടെന്ന് വ്യക്തമാവും. സംസ്ഥാന സ‍ർക്കാരിന് വേണ്ടി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്. 

കേന്ദ്രസർക്കാരിൽ നിന്നും ആവശ്യമായ വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിലാണ് വാക്സിന് വേണ്ടി പുതിയ വഴികൾ കേരളം തേടാൻ ആരംഭിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാൻ,ഉത്ത‍‍ർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ആ​ഗോള ടെൻഡർ വഴി വാക്സിൻ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. ഇതേ പാതയിലാണ് കേരളവും.

വൻതോതിൽ ഡോസ് വാങ്ങുമ്പോൾ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും വാക്സിൻ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണ് സ‍ർക്കാരിൻ്റെ കണക്കുകൂട്ടൽ. ആ​ഗോളടെണ്ടർ വിളിച്ച് വാക്സിൻ വാങ്ങാനുള്ള നടപടികൾ അതിവേ​ഗം പുരോ​ഗമിക്കുകയാണെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

By Divya