(GERMANY OUT) Germany - Hesse - Frankfurt am Main: airplane Boeing 747-400 of the Indian Air India International airlines (Photo by JOKER/Hady Khandani/ullstein bild via Getty Images)
Reading Time: < 1 minute
ന്യൂഡൽഹി:

എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രു​ടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 45 ല​ക്ഷം ഡാ​റ്റ സെ​റ്റ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

2011 ഓ​ഗ​സ്റ്റ് മു​ത​ൽ 2021 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. പേ​ര്, ജ​ന​ന തീ​യ​തി, കോ​ണ്ടാ​ക്റ്റ് വി​വ​രം, ക്ര​ഡി​റ്റ് കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട് ന​മ്പ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചോർന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഡാ​റ്റ ചോ​ർ​ച്ച ന​ട​ന്നു​വെ​ന്ന വി​വ​രം എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​രെ ഇ-മെ​യി​ൽ വ​ഴി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​യ​ർ ഇ​ന്ത്യ​ക്ക് വേ​ണ്ടി യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സീ​ത എ​ന്ന ക​മ്പ​നി​യാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ അ​റി​യി​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​ക്ക് പു​റ​മേ ഇ​തേ ക​മ്പ​നി​യെ ആ​ശ്ര​യി​ക്കു​ന്ന മ​റ്റ് വി​മാ​ന സ​ർ​വീ​സു​ക​ളും ഇ​ര​യാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Advertisement