Mon. Dec 23rd, 2024
തിരുവനന്തപുരം:

പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള മുന്നണി പോരാളികൾക്ക് ആണ് വാക്സിനേഷൻ കൊടുക്കുന്നത്.

കൂറ്റൻ പന്തലൊരുക്കിയുളള സത്യപ്രതിജ്ഞയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. സർക്കാർ പക്ഷേ തീരുമാനവുമായി മുന്നോട്ട് പോയി. കോടതിയിൽ 500 ൽ താഴെ പേരെ പങ്കെടുപ്പിക്കുമെന്ന് അറിയിച്ചു. ഒടുവിൽ രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ പൂർത്തിയായി.

വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണ് പന്തൽ പൊളിക്കേണ്ടെന്ന് പൊതുഭരണവകുപ്പ് തീരുമാനിച്ചത്. മൂന്ന് പന്തലുകളിലായി പരമാവധി ആളുകൾക്ക് വാക്സീൻ കൊടുക്കാനാണ് തീരുമാനം. അയ്യായിരം പേരെ ഉൾക്കൊള്ളാൻ ആവുന്ന പന്തലായിരുന്നു സജ്ജമാക്കിയത്.

By Divya