Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തല തന്നെ മതിയെന്ന ആവശ്യം ശക്തമാക്കി ഉമ്മന്‍ചാണ്ടി. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുമ്പോഴും ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്കായി നിലകൊള്ളുന്നതാണ് ഹൈക്കമാന്റിനെ പ്രതിരോധത്തിലാക്കുന്നത്.

ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഇക്കാര്യമാവശ്യപ്പെട്ട് ഇന്നലെ രാത്രി തന്നെ ഹൈക്കമാന്റലെ നേതാക്കളുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം ലഭിക്കാന്‍ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

By Divya