Wed. Jan 22nd, 2025
പനാജി:

മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കി. ഗോവയിലെ സെഷന്‍സ് കോടതിയുടേതാണ് വിധി.

സഹപ്രവര്‍ത്തകയെ റിസോര്‍ട്ടിന്റെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് തേജ്പാലിനെതിരായ കേസ്. 2013 നവംബര്‍ 30-നാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്.

2017-ല്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി. പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചു.

By Divya