Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെ മരിച്ച യുവതിക്ക് രോഗം സ്ഥിരീകരിച്ചു. മല്ലപ്പള്ളി സ്വദേശി അനീഷ (32) ആണ് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതു വരെ 15 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ഔദ്യോഗിക കണക്ക്.

അമിത പ്രമേഹമുള്ളവരിലാണ് ഫംഗസ് ബാധ കൂടുതലായി കണ്ടു വരുന്നതെന്നും സ്റ്റിറോയ്ഡുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ കഴിക്കാവൂ എന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

By Divya