Wed. Jan 22nd, 2025
തിരുവനന്തപുരം:

 
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു.

സാമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നു ഹസ്സന്‍ വ്യക്തമാക്കി.

എന്നാൽ പുതിയ തുടക്കത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഔചിത്യമല്ലെന്നും പ്രതിപക്ഷത്തിന് ഒന്നോ രണ്ടോ പ്രതിനിധികളെയെങ്കിലും അയയ്ക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.