Fri. Nov 22nd, 2024
കൊച്ചി:

ട്രിപ്പിൾ ലോക്ക്  ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനം ആണെന്ന് ഹർജിക്കാരൻ വ്യക്തമാകുന്നു.

ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം. തൃശ്ശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ കെ ജെ പ്രിൻസാണ് ഹർജി നൽകിയിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാൻ കോടതി സ്വമേധയ  ഇടപെടണമെന്നാവശ്യപ്പെട്ട്  ചീഫ് ജസ്റ്റിസ് എസ് മണികുമറിനു അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രട്ടിക് പാർടി പ്രസിഡണ്ട്‌ ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട്‌ എന്നിവർ കത്ത് നൽകിയിട്ടുണ്ട്. ഈ കത്തും കോടതിയുടെ പരിഗണനയ്ക്ക് വരും.

By Divya