Fri. Apr 25th, 2025
ചെറുതോണി:

റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനത്ത് സൗമ്യയുടെ ഭർത്താവ് സന്തോഷിനെ ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവ്‌ലിൻ  ടെലിഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ജൊനാദൻ സഡ്കയും സംഭാഷണത്തിൽ പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥൻ ഇരുവരുടെയും സംഭാഷണം തർജമ ചെയ്തു.

സന്തോഷിനോടും മകൻ അഡോണിനോടും മറ്റു കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവൻ ജനങ്ങളുടെയും അനുശോചനം അറിയിച്ച പ്രസിഡന്റ് കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി.

സൗമ്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചപ്പോൾ എപ്പോൾ വേണമെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാമെന്നും പ്രസിഡന്റ് അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. അവിടെ എത്തുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പും അദ്ദേഹം നൽകി. 15 മിനിറ്റ് സംഭാഷണം നീണ്ടുനിന്നു.

By Divya