Sat. Apr 20th, 2024
ന്യൂഡൽഹി:

ലോകത്തെമ്പാടും കൊവിഡ് വാക്സീൻ കുത്തിവയ്പു പൂർത്തിയാകാൻ കുറഞ്ഞത് 2-3 വർഷമെടുക്കുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വലിയ ജനബാഹുല്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത് 2-3 മാസത്തിനുള്ളിൽ കുത്തിവയ്പു നടത്താൻ കഴിയില്ല. ഇന്ത്യൻ ജനതയെ ബലികൊടുത്തു വിദേശത്തേക്കു വാക്സീൻ കയറ്റുമതി ചെയ്തിട്ടില്ല.

രാജ്യത്തെ വാക്സിനേഷൻ പരിപാടിക്ക് ആവശ്യമായ സഹായം എത്തിക്കും. വാക്സീൻ കയറ്റുമതിയുമായി ബന്ധപ്പെട്ട് സർക്കാരിനെയോ ഉൽപാദക കമ്പനികളെയോ കുറ്റപ്പെടുത്തും മുൻപ് വസ്തുതകൾ മനസ്സിലാക്കണം. ജനുവരിയിൽ വാക്സീൻ കരുതൽ ശേഖരവുമായി ഇന്ത്യ കുത്തിവയ്പിലേക്കു കടക്കുമ്പോൾ രാജ്യത്തെ കൊവിഡ് നിരക്ക് ഏറ്റവും കുറവായിരുന്നു.

അതേസമയം, ചില രാജ്യങ്ങളിൽ സ്ഥിതി ഗുരുതരവുമായിരുന്നു. തുടർന്നാണു സർക്കാർ സഹായവാഗ്ദാനം നൽകിയത്. യുഎസ് കമ്പനികൾക്ക് അനുമതി കിട്ടി രണ്ടു മാസത്തിനു ശേഷം അടിയന്തരാനുമതി കിട്ടിയ സീറം, ഇതുവരെ 20 കോടിയിൽപരം വാക്സീൻ ഡോസ് ലഭ്യമാക്കിയിട്ടുണ്ടെന്നും സിഇഒ അദാർ പൂനവാല പറഞ്ഞു.

By Divya