Fri. Mar 29th, 2024
തിരുവനന്തപുരം:

ര​ണ്ടാം ഇടത് മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക​ണ്ടു. മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​റെ സ​ന്ദ​ര്‍​ശി​ച്ച​ത്.

എംവഗോ​വി​ന്ദ​ന്‍, കെരാ​ധാ​കൃ​ഷ്ണ​ന്‍, കെഎ​ന്‍.​ബാ​ല​ഗോ​പാ​ല്‍, പിരാ​ജീ​വ്, വിഎൻ വാ​സ​വ​ന്‍, സ​ജി ചെ​റി​യാ​ന്‍, വി ശി​വ​ന്‍​കു​ട്ടി, മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ര ബി​ന്ദു, വീ​ണ ജോ​ര്‍​ജ്, വി അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​രെ​യാ​ണ് സം​സ്ഥാ​ന സ​മി​തി മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു​കേ​ട്ട എംബി രാ​ജേ​ഷി​ന് സ്പീ​ക്ക​ര്‍ പ​ദ​വി ന​ല്‍​കാ​നാ​ണ് സി​പി​എ​മ്മി​ല്‍ ധാ​ര​ണ​യാ​യ​ത്. മു​ന്‍​മ​ന്ത്രി കെകെഷൈ​ല​ജ പാ​ര്‍​ട്ടി വി​പ്പാ​യി നി​യ​മ​സ​ഭ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. മു​ന്‍ എ​ക്സൈ​സ് മ​ന്ത്രി ടിപിരാ​മ​കൃ​ഷ്ണ​നെ പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യാ​യും സം​സ്ഥാ​ന സ​മി​തി തീ​രു​മാ​നി​ച്ചു.

അതേസമയം മന്ത്രിസഭ മേയ് 20 ന് വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.

പങ്കെടുക്കുന്നവർ ഉച്ചതിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർടിപിസിആർ, ട്രൂനാറ്റ്, ആർടി ലാമ്പ് നെഗറ്റീവ് റിസൾട്ടോ, കൊവിഡ് വാക്‌സിനേഷൻ അന്തിമ സർട്ടിഫിക്കറ്റോ കൈവശം വയ്ക്കണം. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം നിർബന്ധമായും ഇരട്ട മാസ്‌ക് ധരിക്കുകയും പ്രോട്ടോക്കോൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

By Divya