Tue. Nov 5th, 2024
തിരുവനന്തപുരം:

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. യുഡിഎഫ് നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടിവിയിൽ മാത്രമേ ചടങ്ങ് കാണൂവെന്നുമാണ് ഹസ്സൻ്റെ പ്രതികരണം.

മന്ത്രിമാർ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല,മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയിൽ കാണുമെന്നാണ് ഹസ്സൻ്റെ പ്രതികരണം.

140 എംഎൽഎമാരെയും 20 എംപിമാരെയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എൽഡിഎഫ് തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണും കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശവും കണക്കിലെടുത്ത് പൊതുജനം വീട്ടിലിരിക്കുമ്പോള്‍, ഇതൊന്നും ബാധകമല്ലാത്ത മട്ടില്‍ മുഖ്യമന്ത്രിയും നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം സമൂഹ മാധ്യമങ്ങളിലടക്കം ഉയ‍ർന്നിരുന്നു. 500 പേർ അധികമല്ലെന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തന്നെ ഇന്നലെ തള്ളിക്കളയുകയായിരുന്നു.

By Divya