Thu. Jan 23rd, 2025
ഡൽഹി:

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്​​മശ്രീ ഡോ കെ കെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു.

ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്. കൊവിഡ് ​ബാധ രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.​ ഇന്നലെ രാത്രി 11.30യോടെ എയിംസിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.

ഹൃദോഗ വിദഗ്ദ്ധനായ അഗർവാൾ ഹാർട്ട് കെയർ ഫൗണ്ടേഷൻ തലവനായിരുന്നു. 2010ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2005ൽ അദ്ദേഹത്തിന് ബിസി റോയ് പുരസ്കാരവും ലഭിച്ചു.

By Divya