25 C
Kochi
Monday, September 20, 2021
Home Tags Passed away

Tag: passed away

ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. 1959 ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്. ചെമ്മീൻ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ അഭയത്തിന്റെ സംവിധായകനായിരുന്നു ശിവൻ. ഒരു യാത്ര,...

കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവനന്തപുരം:കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാഅത്ത് പള്ളിയില്‍ ഇന്ന് വൈകിട്ടോടെ സംസ്‌കാരം നടക്കും.മുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ച പൂവച്ചല്‍ ഖാദര്‍ എന്നും മലയാളികളുടെ മനസില്‍...

ഇനി ഓർമയുടെ ട്രാക്കിൽ; ഇതിഹാസ കായികതാരം മിൽഖ സിങ് അന്തരിച്ചു

ന്യൂഡൽഹി:ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് ജൂൺ മൂന്ന് മുതൽ ഐസിയുവിലായിരുന്നു.മിൽഖയുടെ വേർപാടിൽ രാഷ്ട്രപതി റാം...

വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

കൊൽക്കത്ത:വിഖ്യാത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുട‍ർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്ഥിരമായി ഡയാലിസിസ് ചെയ്ത് വരികയായിരുന്നുവെന്നും കുടുംബം അറിയിച്ചു.ബുദ്ധദേബിന്‍റെ മരണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രി...

ഐഎംഎ മുൻ പ്രസിഡന്റ് ഡോ കെകെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു

ഡൽഹി:ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്​​മശ്രീ ഡോ കെ കെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു.ഡൽഹി എയിംസിലായിരുന്നു അദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്. കൊവിഡ് ​ബാധ രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച വെൻ്റിലേറ്ററിലേക്ക്...

ക്യാന്‍സറിനെതിരായ പോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്:ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. ക്യാന്‍സര്‍ ബാധിച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ നന്ദു നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഗുരുതരരോഗം...

ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു

കൊച്ചി:ചലച്ചിത്ര നടന്‍ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരിന്നു നിര്യാണം. 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു. ഔദ്യോഗിക ജീവിതത്തില്‍ പൊലീസിലായിരുന്ന ഇദ്ദേഹം സ്പെഷ്യൽ ബ്രാഞ്ച് എസ് പിയായിട്ടാണ് വിരമിച്ചത്.ചാണക്യൻ, ഒരു അഭിഭാഷകന്‍റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ...

ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍ അന്തരിച്ചു

ന്യൂഡൽഹി:ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍ അന്തരിച്ചു. 84 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചാണ് അന്ത്യം. കൊവിഡാനന്തര രോഗങ്ങളെ തുടര്‍ന്നാണ് മരണം. 2016ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്യാണത്തില്‍ അനുശോചിച്ചു. സമൂഹത്തിനായുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഓര്‍മിച്ചു. ടൈംസ് ഫൗണ്ടേഷന്‍ സ്ഥാപകയാണ്.പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണ്...

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

തൃശ്ശൂർ:എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (മാടമ്പ് ശങ്കരന്‍ നമ്പൂതിരി) അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കം നിരവധി നോവലുകള്‍ രചിച്ചു. 2000-ല്‍ കരുണം എന്ന...

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം:മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 101 വയസിലായിരുന്നു അന്ത്യം.മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ.