Wed. Jan 22nd, 2025
പാലക്കാട്:

പാലക്കാട് കൊവിഡ് മരണം സംബന്ധിച്ച കണക്കുകളിൽ അവ്യക്തത. ഇന്നലെ മാത്രം 45 മരണമെന്നായിരുന്നു പിആര്‍ഡി ആദ്യം പുറത്തുവിട്ട കണക്കുകള്‍. ഒരു ദിവസം ഇത്ര മരണം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മധ്യമ പ്രവർത്തകർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടു.

പിന്നാലെ ഇന്നലെ സ്ഥിരീകരിച്ച കണക്കുകളെന്ന വിശദീകരണം ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് പിആര്‍ഡി നൽകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരാൾ പോലും മരിച്ചില്ലെന്നായിരുന്നു പിആര്‍ഡിയുടെ കണക്കുകൾ. തുടര്‍ന്ന് ഇന്നലെ സ്ഥിരീകരിച്ച മരണം എട്ടെന്ന് തിരുത്തി.

മരണം സംബന്ധിച്ച കണക്കുകൾ ആരോഗ്യ വകുപ്പ് മറച്ചുവയ്ക്കുന്നെന്ന് ആരോഗ്യ വിദഗ്ധരടക്കം വിമർശനം ഉന്നയിക്കുമ്പോഴാണ് ഈ അവ്യക്തത.

By Divya