ന്യൂഡല്‍ഹി:
കൊവിഡിന് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തല്‍. ഐസിഎംആറിന്റെ വിദഗ്ധ സമിതിയുടേതാണ് വിലയിരുത്തല്‍. ഐസിഎംആര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് അടുത്ത ദിവസങ്ങളില്‍ തന്നെ ഐസിഎംആര്‍ പുറത്തിറക്കിയേക്കും.
നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്നാണ് നിരീക്ഷണം. അതിനാല്‍ നിലവിലെ ചികിത്സാപദ്ധതിയില്‍നിന്ന് പ്ലാസ്മാ തെറാപ്പി പിന്‍വലിച്ചേക്കും.
നേരത്തെ പ്ലാസ്മാ തെറാപ്പി നടത്തുന്നതിനെതിരേ ചില ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവനും ഐസിഎംആറിനും എയിംസ് ഡയറക്ടര്‍ക്കും കത്തെഴുതിയിരുന്നു.