Sun. Dec 22nd, 2024
തിരുവനന്തപുരം:

18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ മർഗ്ഗരേഖയായി. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സിൻ നല്‍കുക. മറ്റസുഖങ്ങൾ സംബന്ധിച്ച സർട്ടിഫിക്കേറ്റ് അടക്കം രേഖകൾ ഹാജരാക്കി നടപടികൾ പൂർത്തിയാക്കണം.

വാക്സിൻ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ടാം ഡോസുകാർക്കും വാക്സിന് വേണ്ടി ഓൺലൈൻ സൗകര്യം ലഭ്യമാക്കും. സ്പോട് രജിസ്‌ട്രേഷൻ ഉണ്ടാകില്ല. കേരളം വിലകൊടുത്ത് വാങ്ങിയ വാക്സിനാണ് വിതരണം തുടങ്ങുന്നത്.

By Divya