Thu. Dec 19th, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍. ഇന്നലെ 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി.

മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്.

By Divya